04:14am 19 October 2026
NEWS
ആലപ്പുഴയിൽ അമ്മ പ്രസവത്തിനായി പോയതിന് പിന്നാലെ രണ്ടുവയസ്സുകാരൻ മരിച്ചു; ദമ്പതികളുടെ ആറാമത്തെ കുട്ടി മരിച്ചത് പോഷകാഹാരക്കുറവിനെ തുടർന്ന്
18/10/2026  08:48 PM IST
nila
ആലപ്പുഴയിൽ അമ്മ പ്രസവത്തിനായി പോയതിന് പിന്നാലെ രണ്ടുവയസ്സുകാരൻ മരിച്ചു; ദമ്പതികളുടെ ആറാമത്തെ കുട്ടി മരിച്ചത് പോഷകാഹാരക്കുറവിനെ തുടർന്ന്

ആലപ്പുഴ: കാർത്തികപ്പള്ളിയിൽ രണ്ടുവയസ്സുകാരന്റെ മരണം പോഷകാഹാരക്കുറവിനെ തുടർന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വലിയകുളങ്ങര സ്വദേശികളായ ദമ്പതികളുടെ ആറാമത്തെ കുട്ടിയാണ് മരിച്ചത്. കുടുംബത്തിന്റെ ദുരിതജീവിതത്തെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നതോടെ സംഭവം ശ്രദ്ധേയമായി.

അമ്മ പ്രസവത്തിനായി ആലപ്പുഴ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്നതിനാൽ വീട്ടിൽ അച്ഛനും മറ്റു കുട്ടികളുമാണുണ്ടായിരുന്നത്. രാത്രി അച്ഛനൊപ്പം ഉറങ്ങിക്കിടന്ന ആൺകുട്ടിയെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണത്തിൽ സംശയം തോന്നിയ നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് പൊലീസ് ഇടപെട്ട് പോസ്റ്റ്മോർട്ടം നടത്തുകയായിരുന്നു. പോഷകാഹാരക്കുറവാണ് മരണത്തിന് കാരണമെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയതെന്ന് പൊലീസ് അറിയിച്ചു.

കുടുംബം നേരത്തെയും ദുരിതസാഹചര്യത്തിലായിരുന്നു കഴിഞ്ഞിരുന്നത്. വാടകഷെഡിൽ താമസിച്ചിരുന്ന അമ്മയെയും മക്കളെയും രണ്ടു മാസം മുൻപ് ജനപ്രതിനിധികളുടെ ഇടപെടലിനെ തുടർന്ന് പത്തനാപുരം ഗാന്ധിഭവനിലേക്ക് മാറ്റിയിരുന്നു. എന്നാൽ രണ്ടാഴ്ചയ്ക്കു ശേഷം ഇവർ ഭർത്താവിനൊപ്പം അവിടെനിന്ന് മടങ്ങുകയായിരുന്നു.

കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് കുടുംബത്തിന്റെ ജീവിതസാഹചര്യങ്ങളും സംഭവത്തിന്റെ മറ്റു വശങ്ങളും ചർച്ചയാകുന്നുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img